മലയാളസിനിമയില്‍ ഇനി പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കില്ല: ഭാവന

  • Post category:news
  • Reading time:1 min read
You are currently viewing മലയാളസിനിമയില്‍ ഇനി പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കില്ല: ഭാവന


താനിപ്പോള്‍ സന്തോഷവതിയാണെന്നും മലയാളസിനിമയില്‍ ഇനി പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ല എന്നും നടി ഭാവന. സിനിമയ്ക്കല്ല ഈ മേഖലയിലെ ചില ആളുകളുടെ മനസിനാണ് പശ്‌നമെന്നും നടി പറയുന്നു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

താരപുത്രന്മാര്‍ ഒരുപാട് ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരുന്നുണ്ടെന്നും എന്തെങ്കിലും കുഴപ്പമുള്ള മേഖലയാണെങ്കില്‍ അവരുെട മാതാപിതാക്കള്‍ ഇതിനെ പിന്തുണക്കുമോ എന്നും നടി ചോദിക്കുന്നു. അതുകൊണ്ടുതന്നെ ഫിലിം ഇന്‍ഡസ്ട്രി ഒരുരീതിയിലും കുഴപ്പം പിടിച്ചതല്ലെന്ന് നടി പറയുന്നു.നവാഗതസംവിധായകന്‍ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം ആദമാണ് ഭാവനയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. കേരളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകള്‍ക്കൊപ്പമാണ് എത്തിയത്.

0Shares