മലയാളത്തില്‍ അരങ്ങേറ്റം ലാലേട്ടനോടൊപ്പമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വിവേക് ഒബ്‌റോയ്

  • Post category:news
  • Reading time:1 min read
You are currently viewing മലയാളത്തില്‍ അരങ്ങേറ്റം ലാലേട്ടനോടൊപ്പമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വിവേക് ഒബ്‌റോയ്

മുംബൈ: മോഹന്‍ലാലിന് ഒപ്പം മലയാളത്തില്‍ അഭിനയിക്കണം എന്ന ഏറെ നാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയായ ലൂസിഫറിലാണ് മോഹന്‍ലാലും വിവേക് ഒബ്‌റോയും ഒന്നിക്കുന്നത്. മലയാളത്തില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വന്നിരുന്നെങ്കിലും ആദ്യ സിനിമ ലാലേട്ടനോടൊപ്പം വേണമെന്ന് ഞാന്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ലൂസിഫറിലേക്ക് ആദ്യം പൃഥ്വിരാജ് ആണ് വിളിച്ചിരുന്നത്. ഞങ്ങള്‍ക്ക് തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതു കൊണ്ട് ഫോണില്‍ കൂടിയാണ് കഥ പറഞ്ഞ് തന്നത്. കഥ കേട്ടപ്പോഴേ ഞാന്‍ എക്‌സൈറ്റഡായി. ഉടന്‍ തന്നെ ഞാന്‍ സമ്മതം അറിയിക്കുകയായിരുന്നു. ലാലേട്ടന്‍, മഞ്ജുവാര്യര്‍, ടോവിനോ അങ്ങനെ മികച്ച താരനിരയാണ് സിനിമയില്‍ ഉള്ളത്’ ഒബ്‌റോയ് പറഞ്ഞു. ലാലേട്ടനുമായി തനിക്ക് വല്ലാത്തൊരു ആത്മബന്ധം ഉണ്ടെന്നും ഒപ്പം ഇന്ത്യ കണ്ട മഹാനടന്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ പ്രതിഭയോട് ആദരവും ഉണ്ടെന്ന് വിവേക് വെളിപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ലൂസിഫറിലേത് എന്നും കൂട്ടിച്ചേര്‍ത്തു. ഓരോ സീനും മികച്ചതാക്കാന്‍ സംവിധായകന്‍ പൃഥിരാജ് എടുക്കുന്ന ശ്രമം കാണുമ്പോള്‍ തനിക്ക് റാംഗോപാല്‍ വര്‍മ്മയുടെ കമ്പനി സര്‍ക്കാര്‍ ഡെയ്‌സ് തുടങ്ങിയ സിനിമകളുടെ ഷൂട്ടിംഗ് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നതെന്നും താരം പറഞ്ഞു. പ്രളയസമയത്താണ് നടന്‍ കേരളത്തില്‍ എത്തിയത്. സോഷ്യല്‍ മീഡിയ വഴി സഹായം എത്തിക്കാന്‍ താന്‍ ശ്രമിച്ചെന്നും സെലിബ്രിറ്റിയോ സാധാരണക്കാരനെന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത് കാണാന്‍ കഴിഞ്ഞെന്നും ഒബ്‌റോയ് പറഞ്ഞു.

0Shares