മലബാർ എകസ്​പ്രസിലും മംഗളൂരു സൂപ്പർഫാസ്​റ്റിലും നടന്നത് വൻ സ്വർണ കവർച്ച

  • Post category:news
  • Reading time:1 min read
You are currently viewing മലബാർ എകസ്​പ്രസിലും മംഗളൂരു സൂപ്പർഫാസ്​റ്റിലും നടന്നത് വൻ സ്വർണ കവർച്ച

ചെന്നൈ-മംഗളൂരു സൂപ്പർഫാസ്​റ്റിലും മലബാർ എകസ്​പ്രസിലും വൻ സ്വർണ കവർച്ച. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്​റ്റ്​ ട്രെയിനിൽ നിന്ന്​ ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ്​ നഷ്​ടമായത്. ​തിരുവനന്തപുരം-മംഗളൂരു മലബാർ എകസ്​പ്രസിൽ നിന്ന്​ 15 പവനും കവർന്നു. മലബാർ എകസ്​പ്രസിൽ നിന്ന്​ കാഞ്ഞങ്ങാട്​ സ്വദേശിയുടെ സ്വർണമാണ്​​ മോഷ്​ടിച്ചത്​.

ചെന്നൈ-മംഗളൂരു സൂപ്പർഫാസ്​റ്റിൽ തിരൂർ ഭാഗത്ത്​ വെച്ചും മലബാർ എക്​സ്​പ്രസിൽ വടകര-മാഹി പരിസരത്തു വെച്ചും കവർച്ച നടന്നതായാണ്​ സംശയിക്കുന്നത്​. ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട്​ ട്രെയിനുകളിലെ കവർച്ചക്ക്​ പിന്നിൽ ഒരേ സംഘമാണോയെന്നും പൊലീസ്​ സംശയിക്കുന്നുണ്ട്​.

ചെന്നൈ സ്വദേശിയായ പൊന്നിമാരൻ എ.സി കമ്പാർട്ട്​മന്റിൽ സഞ്ചരിക്കുന്നതിനിടെയാണ്​ മോഷണത്തിനിരയായത്​. ഇയാൾ കോഴിക്കോടെത്തി റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്​. മലബാർ എകസ്​പ്രസിൽ കവർച്ചക്കിരയായ പയ്യന്നൂർ സ്വദേശി ട്രെയിനിൽ തന്നെയാണ്​ ഉള്ളത്​. ഇയാളിൽ നിന്ന്​ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ്​ പുറപ്പെട്ടിട്ടുണ്ട്​.

0Shares