
മലപ്പുറം: മലപ്പുറംജില്ലയില്‍ താനൂര്‍ അഞ്ചുടി മേഖലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി ഷംസുവിനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വടിവാള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കൈകാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേ മാറ്റി. ഷംസുവിന്റെ പിതാവിന്റെ സഹോദരന്‍ മുസ്തഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുസ്തഫയെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണ് എന്ന് സിപിഎം ആരോപിച്ചു.
