മലപ്പുറം: മലപ്പുറത്ത് നടന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വമ്പന്‍ വിജയം. 1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് മലപ്പുറം ലോകസഭാമണ്ഡലം നിലനിര്‍ത്തിയത്.

515325 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. എല്‍.ഡി.എഫ് 344287 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിക്ക് വെറും 65662 വോട്ടേ നേടാനായുള്ളൂ.