മലപ്പുറത്ത് ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികാളാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ച 6.45 നാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ലോറി
ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മൊഴി അനുസരിച്ച് ആദ്യം ഓട്ടോറിക്ഷയുമായി ലോറി കൂട്ടിയിടിക്കുകയും തുടര്‍ന്ന് ലോറി വെട്ടിച്ചയുടനെ പെട്രോള്‍ പമ്പില്‍ നിന്ന് ഇറങ്ങിയ പിക് അപ് വാനിലും ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ അപകടം നടന്നിരുന്നു.

0Shares