മലപ്പുറം: രണ്ടത്താണി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് കാറുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ കേളകം സ്വദേശി ഡോമിനിക് ജോസഫ്, മകളുടെ മകന്‍ മൂന്നു വയസുകാരന്‍ ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഭാര്യ മേഴ്സി ഡൊമിനിക്, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവർക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
