മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തി.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തി.

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി സിഹാബ് തങ്ങളും ഒരേ ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം കൂടുമെന്നും, കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ടു രേഖപ്പെടുത്തിയശേഷം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി .കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി തങ്ങളും പ്രതികരിച്ചു. 13.12 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക.

1175 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. 3525 പോളിംഗ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. പോളിംഗ് സമാധാനപരമാക്കുന്നതിനായി 2500 സുരക്ഷാഭടന്മാരെയും വിന്യസിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പുറമേ, ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി അഡ്വ. എം.ബി ഫൈസലും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അഡ്വ. എന്‍.ശ്രീപ്രകാശും ജനവിധി തേടുന്നു. ഇവരെ കൂടാതെ ആറ് സ്വതന്ത്രരും മത്സരരംഗത്തുണ്ട്.

0Shares