മര്‍ച്ചന്റ്‌സ് വനിതാ വിങ് ജില്ലയിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing മര്‍ച്ചന്റ്‌സ് വനിതാ വിങ്  ജില്ലയിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

കാസര്‍കോട്: മര്‍ച്ചന്റ്‌സ് വനിതാ വിങ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കാസര്‍കോട് വ്യാപാരി ഭവനില്‍ നടന്ന അനുമോദന പരിപാടിയും ജില്ലാ എക്‌സികുട്ടിവ് യോഗവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു.വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഷേര്‍ലി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ടി ജോസ് തയ്യില്‍ ക്ലാസെടുത്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, വനിതാ വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീനജ പ്രദീപ്, തോമസ് കാനാട്ട്, കെ മണികണ്ഠന്‍, ജില്ലാ ട്രഷറര്‍ ശോഭനാ ബാലകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രേഖാ മോഹന്‍ ദാസ് സംസാരിച്ചു. യോഗത്തില്‍ പ്രവര്‍ത്തന റിപോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

0Shares