കാസര്‍കോട്: മര്‍ച്ചന്റ്‌സ് യൂത്ത് വിങ് കാസര്‍കോട് യൂണിറ്റ് 15 ന് ബുധനാഴ്ച സ്വാതന്ത്ര്യ ചരിത്രത്തിലൂടെ’ എന്ന പേരില്‍ ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 11നു വ്യാപാരി ഭവനില്‍ വച്ചാണ് മല്‍സരം. എട്ടുമുതല്‍ പ്ലസ് ടു വരേയുള്ള വ്യാപാരികളുടെ മക്കള്‍ക്ക് മത്സരിക്കാം. വിജയിക്കുന്ന ടീമിന് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ +91 99954 03999 എന്ന നമ്പറില്‍ വാട്‌സ് അപ്പായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കാന്‍ വരുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസ് തെളിയിക്കുന്നതിനാവശ്യമായ രേഖ കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വ്യാപാരികളുടെ മക്കള്‍ക്കായി ഓഗസ്റ്റ് 15 ന് ക്വിസ് മല്‍സരം