
വിശ്വവിഖ്യാതനായ വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേര ജ്വല്ലിക്കുന്ന ഓര്‍മയായി മാറിയിട്ട് അന്‍പതാണ്ട് പൂര്‍ത്തിയാവുന്നു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിക്കുകയായിരുന്നു. ഔദ്യോഗിക നാമം ഏണസ്റ്റോ ചെഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്റെപേരിന്റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. പുനരാരംഭിച്ച പഠനം 1953- ൽ പൂർത്തിയാക്കിയതോടെ അദ്ദേഹം “ഡോക്ടർ ഏണസ്റ്റോ ചെ ഗുവേര” ആയി മാറി.
1928 ജൂണ് 14നാണ് ഏണസ്റ്റോ ചെ ഗുവേര എന്ന ധീരവിപ്ലവകാരിയുടെ ജനനം. കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ്, വൈദ്യന്‍, എഴുത്തുകാരന്‍, ഗറില്ല നേതാവ്, നയതന്ത്രജ്ഞന്‍, സൈനിക സിദ്ധാന്തകന്‍ എന്നിങ്ങനെ ചെഗുവേര ജനമനസ്സുകളിൽ യുവത്വത്തിന്റെ ധീരനക്ഷത്രമായി. ഫാസിസ്റ്റ് ഭരണ കൂടത്തെ കടുത്ത ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യപ്പെടുത്തിയ, ചെഗുവേരയുടെ ആശയങ്ങളെ ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിക്കുന്നു ഇപ്പോഴും ലോകജനത നെഞ്ചേറ്റുന്നു.
അര്‍ജന്റീനയിലെ മെഡിസിന്‍ വിദ്യാര്‍ത്ഥി, നല്ല സാമ്പത്തിക സുരക്ഷിതത്വം നല്ല ജീവിത സാഹചര്യങ്ങള്‍ ഫൈനല്‍ പരീക്ഷയ്ക്ക് മുമ്പ് കൂട്ടുകാരനുമൊത്ത് ഒരു പഴഞ്ചന്‍ മോട്ടോര്‍ സൈക്കിളില്‍ ഒരു സാഹസിക യാത്ര പോകാന്‍ തീരുമാനിച്ചു ആ യാത്ര അതിര്‍ത്തികള്‍ താണ്ടി ഒരുപാട് ദൂരം പോയി സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ദുരിതമായ ചില മനുഷ്യ ജീവിതങ്ങള്‍ അവന്‍ കണ്ടു മനുഷ്യന്‍ മനുഷ്യനുമേല്‍ അടിച്ചേല്‍പിക്കുന്ന വേര്‍തിരിവുകള്‍.മനുഷ്യന്‍ മനുഷ്യനെ പൈശാചികമായി ചൂഷണം ചെയ്യുന്നത്….അവന്‍ അര്‍ജന്റീനയില്‍ കണ്ട ജീവിതമല്ലായിരുന്നു അത്… കുഷ്ഠ രോഗത്താല്‍ അവഗണന അനുഭവിക്കുന്ന മനുഷ്യര്‍…. അവന് തിരിച്ചു പോകാമായിരുന്നു ദുരിത ജീവിതം നയിക്കുന്ന ആ പാവങ്ങളോട് മുഖം തിരിക്കാമായിരുന്നു. വേറെ ഏതോ രാജ്യക്കാര്‍ വേറെ ഏതോ വിശ്വാസങ്ങളും ജീവിത സാഹചര്യങ്ങളും സംസ്‌കാരങ്ങളും ഉളളവര്‍… പക്ഷെ സ്വന്തം സുഖ സൌകര്യങ്ങളെ ത്യജിച്ച് ആ പാവപ്പെട്ടവരുടെദുരിതങ്ങളിലേക്ക് അവന്‍ എടുത്ത്ചാടി….ഗാട്ടിമാലയിലും മൊറോക്കോയിലേയുംകുഷ്ഠ രോഗികളെ സൌജന്യമായി ചികിത്സിച്ചു.
അക്കാലത്താണ് മെക്‌സിക്കോയില്‍ വച്ച് ചെ ഫിദല്‍ കാസ്‌ട്രോയെ കണ്ടുമുട്ടുന്നത്.. അന്ന് മെക്‌സിക്കോയില്‍ ഇരുന്നുകൊണ്ട് ഒരു വിപ്ലവ ഗ്രൂപ്പ് ഉണ്ടാക്കി ക്യൂബയെ മോചിപ്പിക്കാനുളള ഒരുക്കങ്ങളിലായിരുന്നു സ.ഫിദലും അനുജന്‍ റൌള്‍ കാസ്‌ട്രോവും… ചെഗുവേര ഫിദലിന്റെ വിപ്ലവ സംഘത്തില്‍ ഡോക്ടറായിചേര്‍ന്നു.വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.
