മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കൈരളി ബുക്സ് മെഗാ പുസ്തകമേള നാളെ തുടങ്ങും; പുസ്തകങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്

  • Post category:local news
  • Reading time:1 min read
You are currently viewing മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കൈരളി ബുക്സ് മെഗാ പുസ്തകമേള നാളെ തുടങ്ങും; പുസ്തകങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്

കാസര്‍കോട്: കൈരളി ബുക്സും മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന മെഗാ പുസ്തകമേള നാളെ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു. കാസര്‍കോട് ഐ.സി ഭണ്ഡാരി റോഡിലെ വെയര്‍ ഹൗസിന് സമീപമുള്ള കെട്ടിടത്തില്‍ നടക്കുന്ന മേള നാളെ വൈകീട്ട് നാലിന് എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മേളയോടനുബന്ധിച്ച് ഡോ.സാഹിറാ റഹ്മാന്‍, അധ്യാപിക നഫീസത്ത് നജ എന്നിവരുടെ ചിത്രപ്രദര്‍ശനവും നടക്കും. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് എട്ടുവരേ നടക്കുന്ന മേളയില്‍ പുസ്തകങ്ങള്‍ക്ക് പത്തു ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവുമുണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കൈരളി ബുക്‌സ് മാനേജര്‍ പി.കെ ബിജു, മയൂര പ്രസ് ഉടമ കെ നരേന്ദ്രന്‍ സംബന്ധിച്ചു.

0Shares