തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സാന്ത്വനവുമായി ചലചിത്രതാരം മമ്മൂട്ടി കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ ചോദിച്ച് മനസിലാക്കിയ അദ്ദേഹം സഹായ വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്. ഓരോ മലയാളിയും മാവേലിയായി മാറുന്നതാണ് ഈ പ്രളയകാലത്തെ നന്മയുടെ കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ടി.എന്‍.പ്രതാപന്‍, നടന്‍ പിഷാരടി, നടനും സംവിധായകനുമായ നാദിര്‍ഷ, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ദുരിതത്തിലായവര്‍ക്ക് വസ്ത്രവും ഭക്ഷണവുമടക്കം വേണ്ടെതെല്ലാമെത്തിക്കാന്‍ മലയാളികള്‍ മത്സരിക്കുകയാണ്. സര്‍ക്കാരും, ക്ലബ്ബുകളുമെല്ലാം ആഘോഷങ്ങള്‍ വേണ്ടെന്നു വെച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ എല്ലാവരും ഒന്നായിട്ടാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.
മമ്മൂട്ടി തൃശ്ശൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു