
ഐ.എഫ്എഫ്.കെ ഓപ്പണ്‍ ഫോറത്തില്‍ നടന്‍ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ കഥാ പാത്രം സി. ഐ രാജന്‍ സഖറിയയെയും വിമര്‍ശിച്ച നടി പാര്‍വതി സൈബര്‍ലോകത്ത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിരയായികൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈ സമയത്ത് പാര്‍വതിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. തന്റെ സുഹൃത്ത് പാര്‍വ്വതിയുടെ പ്രതികരണത്തില്‍ എരിവും പുളിയും ചേര്‍ത്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ഗീതു മോഹന്‍ദാസ് പറയുന്നു.

മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ പാര്‍വ്വതി ആരെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ഫാൻസിന്റെ പ്രതികരണങ്ങള്‍. ചില സന്ദർഭങ്ങളിൽ ആരാധകരുടെ വാക്കുകള്‍ അതിരുകടക്കുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് പ്രതികരണവുമായി ഗീതു മോഹന്‍ദാസ് രംഗത്തെത്തിയത്. വനിതാ സംഘടനയായ ഡബ്ലു.സി.സി വക കസബയുടെ പ്രത്യേക സ്‌ക്രീനിങ് എന്നാണ് പോസ്റ്റിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഇങ്ങനെ തലക്കെട്ട് നല്‍കിയതോടെ നിങ്ങളുടെ ശ്രദ്ധിക്കപ്പെട്ടുവല്ലോ എന്ന പരിഹാസവും ഗീതു തൊടുത്തു വിടുന്നു.
അതെസമയം, തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതിയും രംഗത്തെത്തി. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളെയും തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ ആക്രമണം നടത്തിയവരെയും പരിഹാസം കലര്‍ന്ന ഭാഷയിലാണ് പാര്‍വതി വിമര്‍ശിച്ചത്.
തിരുവന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് പാര്‍വതിയുടെ അഭിപ്രായപ്ര കടനം. നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാര്‍വതി പറഞ്ഞത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ പറയുമ്പോൾ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണെന്ന് പാര്‍വതി പറഞ്ഞു.
