മന്ത്രി ജി.സുധാകരൻ്റെ ഭാര്യ ഡോ.ജൂബിലി നവ പ്രഭയുടെ നിയമനം വിവാദത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രി ജി.സുധാകരൻ്റെ ഭാര്യ ഡോ.ജൂബിലി നവ പ്രഭയുടെ നിയമനം വിവാദത്തിൽ

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി മന്ത്രി ജി. സുധാകരൻ്റെ ഭാര്യ ഡോ.ജൂബിലി നവ പ്രഭയെ നിയമിച്ചത് വിവാദത്തില്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായാണ് ഇവരെ നിയമിച്ചത്. ഇവര്‍ക്കു വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നാണ് ആക്ഷേപം. പത്ത് ബി.എഡ് സെന്ററുകള്‍, 29 യു.ഐ.ടികള്‍, ഏഴ് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍.ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന് കീഴിലാണിവയുടെ പ്രവര്‍ത്തനം. ഇതിൻ്റെ ഡയറക്ടറായാണ് മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭയെ നിയമിച്ചത്. പ്രതിമാസം 35,000 രൂപ ശമ്ബളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണു നിയമനം. ഈ മാസം നാലിന് നടത്തിയ ഇന്റര്‍വ്യൂവിൻ്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. നേരത്തേ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ വിരമിച്ച അധ്യാപകരെ നിയമിക്കാമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം.

0Shares