തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ദ്രുത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയിലാണ് ഈ നടപടി. അന്വേഷണ റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനകം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവളം എം.എല്‍.എ എം.വിന്‍സന്റാണ് മന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
അനര്‍ട്ട് ഡയറക്ടറായി മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍.ഹരികുമാറിനെ നിയമിച്ചതിലുള്ള ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എല്‍.എ കോടതിയെ സമീപിച്ചത്. മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് അനര്‍ട്ടില്‍ ഹരികുമാറിന് നിയമനം നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം.