മന്ത്രിയുടെ ശബ്ദം അനുകരിച്ച് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രിയുടെ ശബ്ദം അനുകരിച്ച് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍.

കോയമ്പത്തൂര്‍: തമിഴ്‌നാട് വൈദ്യുതി മന്ത്രി പി. തങ്കമണിയുടെ ശബ്ദം അനുകരിച്ച് 28 പേരെ സ്ഥലം മാറ്റുകവഴി ലക്ഷക്കണക്കിന് രൂപ തട്ടിയ മിമിക്രി കലാകാരനെ പോലീസ് പിടികൂടി. ഡിണ്ടിഗല്‍ സ്വദേശി സവരി മുത്തു (30) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് യാദൃച്ഛികമായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദഗ്ധമായി പണം കൈക്കലാക്കിയ മിമിക്രിക്കാരന്റെ കള്ളി വെളിച്ചത്തിലായത്.

thamil-minister

മന്ത്രിയുടെ ശബ്ദം അനുകരിച്ച് അടുത്തിടെ സേലം മേട്ടൂരിലെ കല്‍ക്കരി താപനിലയത്തിലെ അസി. എന്‍ജിനീയര്‍ ജയകുമാറിനെ വൈദ്യുതി ഉല്‍പാദന യൂനിറ്റില്‍നിന്ന് കല്‍ക്കരി വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ചവരുത്തിയതായി ആരോപിച്ച് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. മന്ത്രി തങ്കമണി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്നറിഞ്ഞ സഹപ്രവര്‍ത്തകര്‍ തുടര്‍ന്ന് മന്ത്രിയെ ബന്ധപ്പെട്ടപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. എന്നാല്‍ ഇത്തരമൊരു ഉത്തരവ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മിമിക്രിക്കാരന്‍ വിരുതന്‍ ശങ്കുവിന്റെ തട്ടിപ്പിന്റെ കഥ പുറത്തുവന്നത്.

faike-ph

coll

 

0Shares