തൃശ്ശൂര്‍: മന്ത്രിയുടെ വീട്ടില്‍ കവര്‍ച്ചാ ശ്രമം. വ്യവസായ മന്ത്രി എസി മൊയ്തീന്റെ വടക്കാഞ്ചേരി കല്ലംപാറയിലെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നതെന്ന് കരുതുന്നതായി കുന്ദംകുളം ഡി വൈ എസ് പി വിശ്വംഭരന്‍ പറഞ്ഞു.

മന്ത്രിയും ഭാര്യയും തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.