
ഉദുമ: ഇത് മനുഷ്യന്റെ മനസിനെ ശുദ്ധമാക്കുന്ന മാസം. ദൈവ വിചാരവും ശരീര/ മന ശുദ്ധിയും കൈവരിക്കാന്‍ ഏറ്റവും ഉത്തമമായ രാമായണ മാസം. രാമായണമാസാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ രാമായണ മാസാചരണം തുടങ്ങിഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം ആരംഭിച്ചു. ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും രാവിലെ 7 മണിക്ക് ഗണപതിഹോമവും വൈകുന്നേരം 5.30 മുതല്‍ രാമായണ പാരായണവും ഉണ്ടാകും. ഗാനഭൂഷണം പത്മാവതി വിശാലാക്ഷനാണ് രാമായണം പാരായണം നടത്തുന്നത്.

മാസാചരണ ഭാഗമായി ജൂലൈ 30 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ രാമായണ ക്വിസ്, രാമായണ പാരായണ മത്സരം എന്നിവ സംഘടിപ്പിക്കും. യു. പി, ഹൈസ്‌ക്കൂള്‍, പൊതുവേ എന്നിനങ്ങളിലായാണ് മത്സരം. ഗണപതി ഹോമം കഴിപ്പിക്കുവാനും, മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ക്ഷേത്രം ഓഫീസില്‍ മുന്‍കൂട്ടി പേര് നല്‍കേണമെന്ന് ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.
