കാസര്‍കോട്: തെക്കില്‍ സ്വദേശിനിയായ മധ്യവയസ്‌കയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറഞ്ഞ് തള്ളിയിടുകയും ചെയ്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി. തെക്കില്‍ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചട്ടഞ്ചാലില്‍ പ്രതിഷേധ പ്രകടനം നടന്നത്. ഒരാഴ്ച മുമ്പാണ് ആയിശ എന്ന മധ്യവയ്ക്കയെ നികുതിയടക്കാന്‍ വില്ലേജ് ഓഫിലെത്തിയപ്പോള്‍ ഓഫീസറായ രമേശന്‍ കയ്യേറ്റം നടത്തിയത്.
ഇതില്‍ പരക്കെ പ്രതിഷേധം നടന്നിരുന്നു. വനിതാ കമ്മിഷനും പ്രശ്‌നത്തിലിടപെട്ടിരുന്നു. പ്രതിഷേധ പ്രകടനം ഉദുമ ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാര്‍, ബി ഖാലിദ്, സി മണികണ്ഠന്‍ സംസാരിച്ചു.
മധ്യവയ്ക്കയെ കയ്യേറ്റം ചെയ്ത വില്ലേജ് ഓഫിസറെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി