കാസര്‍കോട്: കാസര്‍കോട് മദ്രസ അധ്യാപകനെ കഴുത്തറത്ത് കൊലപ്പടുത്തിയ കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ അജേഷ്(19), നിധിന് റാവു(19), അഖിലേഷ്(19) എന്നിവരെയാണ് ക്രൈംബ്രാഞ്ച് എസ്.പി ഡോ. എസ്. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കഴാഴ്ച്ചയാണ് പഴയ ചൂരിയിലൈ മദ്രസ അധ്യാപകനെ പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിനു പ്രേരണ എന്താണെന്ന് വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

ഇവര്‍ കൊലപാതകത്തിനുപയോഗിച്ച ആയുധവും സംഭവം നടക്കുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മുന്‍ കൊലക്കേസ് പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് ഇതുവരെയും ഒരു കേസിലും പ്രതിയാകാത്ത രണ്ടു പേരെ ജില്ലയില്‍ നിന്നും കാണാതായ വിവരം ലഭിക്കുന്നത്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണമാണ് പോലീസിന് മൂന്നാമനെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.