കാസര്‍കോട്: ചൂരിയിലെ മദ്രസ അധ്യാപകന്റെ കൊലപാതകത്തെക്കുറിച്ച് പ്രത്യേക പോലീസ് ടീം അന്വേഷണം തുടങ്ങി. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി ശ്രീനിവാസ്, വയനാട് എസ്.പി ജയദേവ്, കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ബുധനാഴ്ച്ച രാവിലെ സംഭവം നടന്ന പഴയ ചൂരി പള്ളിയിലെത്തുകയും സ്ഥിതിഗതികള്‍ വീക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് റിയാസ് മൗലവിയെ പള്ളിക്കു സമീപത്തുള്ള താമസസ്ഥലത്ത് കുറ്റേത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റിയാസിന്റെ ശരീരത്തില്‍ 28 മുറിവുകള്‍ കണ്ടെത്തിത്തിയിരുന്നു. ഇതില്‍ മൂന്ന് മുറിവുകളാണ് റിയാസിന്റെ മരണ കാരണം.

കുടക് സ്വദേശിയായ റിയാസ് ഏഴ് വര്‍ഷം മുമ്പാണ് കാസര്‍കോടെത്തിയത്. കൊലയാളികള്‍ ഏതുവഴിയാണ് പള്ളിയിലേക്ക് വന്നതെന്ന് സ്ഥിരീകരിക്കുകയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം. പഴയ ചൂരി പള്ളിയിലേക്ക് ഊടുവഴിയടക്കം അഞ്ചുവഴികളിലൂടെ വരാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇതില്‍ ഏതുവഴിയിലൂടെയാണ് കൊലയാളികള്‍ എത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഘാതകരെ എത്രയും വേഗം പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.