മദ്രസാധ്യാപകന്റെ കൊല: പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു.

  • Post category:news
  • Reading time:1 min read
You are currently viewing മദ്രസാധ്യാപകന്റെ കൊല: പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു.

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ (34)ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. റിയാസ് മൗലവി വധക്കേസിലെ ഒന്നാം പ്രതി കുഡ്‌ലു കേളുഗുഡൈ അയ്യപ്പനഗറിലെ എസ്.അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡൈ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡൈ ഗംഗൈ നഗറിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം മജിസ്ട്രേറ്റ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്.

പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കുമെന്ന് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘതലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ് പറഞ്ഞു. പ്രതികളെ കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിരുന്നു. സാക്ഷികളായ പഴയ ചൂരി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുള്‍ അസീസ് മൗലവിയും പള്ളിയുടെ സമീപം താമസിക്കുന്ന ആളും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കൊല നടന്ന സ്ഥലത്ത് പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. മൂന്ന് പ്രതികളെയും കനത്ത സുരക്ഷാ വലയത്തിലാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

0Shares