കാസര്‍കോട്: മദ്രസാധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടെ വിവിധ സ്ഥലങ്ങളില്‍ മുസ്ലീം ലീഗ്, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരങ്ങളില്‍ പ്രകടനം നടത്തി.

ഹര്‍ത്താലില്‍ നിന്ന് പത്രം, പാല്‍, ആശുപത്രി, സ്‌കൂള്‍, അത്യാവശ്യ വാഹന സര്‍വ്വീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചിലയിടങ്ങൡ വാഹനങ്ങളെ തടയുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരത്തില്‍ പ്രശ്‌നങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
