മദ്യശാലകള്‍ക്ക് പൂട്ടു വീണതോടെ മദ്യത്തിന്റെ പറുദീസയായ മാഹിയില്‍ ആരവമൊഴിയുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing മദ്യശാലകള്‍ക്ക് പൂട്ടു വീണതോടെ മദ്യത്തിന്റെ പറുദീസയായ മാഹിയില്‍ ആരവമൊഴിയുന്നു.

മാഹി: ദേശീയ പാതയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി വിധി നടപ്പിലാക്കിയ സാഹചര്യത്തില്‍ മലയാളികളുടെ മദ്യത്തിന്റെ പറുദീസയായ മാഹി വിജനമാകുന്നു. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയില്‍ 32ഓളം മദ്യശാലകള്‍ പൂട്ടി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആകെ രണ്ട് മദ്യശാലകള്‍ മാത്രം. നികുതി കുറവായതിനാല്‍ വിലക്കുറവില്‍ സുലഭമായി മദ്യം ലഭിക്കുമെന്നത് മാഹിയ്ക്ക് പുറത്തു നിന്നുള്ളവരെ പോലും ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വിധി വന്നതോടെ പതറിയിരിക്കുകയാണ് മാഹിയിലെ മദ്യ വിപണി.  റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള സ്റ്റാര്‍ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.

ഇവ ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് എന്നതിനാലാണ് ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത്. മാഹിയില്‍ ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എല്ലാം കൂടി 62 മദ്യശാലകളാണ് ഉള്ളത്. ഇതില്‍ പകുതിയിലേറെയും ദേശീയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് മറ്റൊരു കാര്യം. കോടതി വിധി വന്നതോടെ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് കോടതി വിധിയെ നേരിടാനുള്ള ശ്രമം വ്യാപാരികള്‍ ഡിസംബറില്‍ തന്നെ ആരംഭിച്ചിരുന്നു.

എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പല മദ്യശാലകളും മാറ്റി സ്ഥാപിക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ല.എതിര്‍പ്പുകള്‍ മറികടന്ന് മദ്യശാലകള്‍ ഉള്‍പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രതിസന്ധിയിലാവുമെന്നാണ് സൂചന.

0Shares