കൊച്ചി: ജോലിക്കിടയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നിന്നായി 25 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പരിശോധന ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കൂള്‍ ബസുകള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

രാവിലെ 8.30 ന് മുന്‍പ് നടത്തിയ പരിശോധനയിലാണ് 25 ഓളം പേര്‍ പിടിയിലായത്. ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് പരിശോധന നടത്തിയത്. പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ പിടിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.