
ഭാര്യ ഭര്‍ത്താവിന്‍റെ തല അടിച്ചുതകര്‍ത്തു. കുന്നംകുളം ചെറുവത്താനി ആക്കലക്കുന്ന് പാറമേല്‍ പറമ്പിൽ സജീഷിനെ (32) ആണ് ഭാര്യ തലയില്‍ വെട്ടിപ്പരിക്കേല്‍പിച്ചത്.മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സഹികെട്ടതിനെ ത്തുടർന്നായിരുന്നു ഭാര്യ ഇങ്ങനെ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.

അക്രമത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സജീഷ് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
വഴക്കിനിടെ ഭാര്യയുടെ വെട്ടേറ്റ ഇയാളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരുമാണ് സജീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം സംഭവത്തില്‍ പരാതിയില്ലാത്തത് കൊണ്ട് പോലീസ് കേസെടുത്തില്ല.
