മദ്യത്തിനും മയക്കുമരുന്നിനും എതിരെ പടനയിച്ച് കുട്ടികളോടൊപ്പം ജനമൈത്രി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing മദ്യത്തിനും മയക്കുമരുന്നിനും എതിരെ പടനയിച്ച് കുട്ടികളോടൊപ്പം ജനമൈത്രി പോലീസ്

കുമ്പള: സംസ്ഥാനത്തിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ മദ്യവും മയക്കുമരുന്നും വ്യാപകമാകുന്ന വാർത്തകൾ ദിനംപ്രതി വര്‍ദ്ധിച്ചുവരുമ്പോള്‍ അതിനെ ചെറുക്കാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ഭൂപ്രദേശത്തിന്‍റെ പ്രത്യേകതയും പോലീസിന് വേഗം എത്തിച്ചേരാൻ സാധിക്കാത്തതും ലഹരി മാഫിയകൾക്ക് അനുകൂല ഘടകമാണ്.

ഈ പ്രദേശങ്ങളില്‍ കുട്ടികളെ ഉൾപെടുത്തിയാണ് ലഹരി മാഫിയ പ്രവർത്തനം വിപുലപെടുത്തുന്നത്. അതുകൊണ്ട് തന്നെ സ്കൂൾ വിദ്യാർത്ഥികളുടെ സഹായത്തോടെ ഇത്തരക്കാരെ കണ്ടെത്താനും തടയാനുമുള്ള പുതുസംരഭത്തിനാണ് പോലീസ് തുടക്കം കുറിച്ചിരിക്കുന്നത്.

പുതിയ ദൌത്യത്തിന്‍റെ ഭാഗമായി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഹേരൂർ മിപ്പിരിയിലെ വിദ്യാർത്ഥികൾക്ക് ‘ലഹരി വിരുദ്ധ പ്രവർത്തനവും സൈബര്‍ കുറ്റകൃത്യവും’ എന്ന വിഷയത്തിൽ കാസര്‍കോട് ലീഗൽ സർവ്വീസ് അതോറിറ്റി പ്രതിനിധി മദനൻ ക്ലാസ്സ് എടുത്തു. കുമ്പള ജനമൈത്രി പോലിസ് ഉദ്യോഗസ്ഥരായ അനിൽകുമാർ ,വിനീത് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ രജനി ടി.വി
ഹെഡ്മാസ്റ്റർ ശ്രീധരൻ നായർ ,പി. ടി. എ പ്രസിഡണ്ട് അബ്ദുൾ റഹീം മീപ്പീരി അധ്യപകരായ ജാസ്മി,
റദീഫ ,ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

0Shares