മത സൗഹാര്‍ദ്ദം നിലനിര്‍ത്തി 22 ാംവര്‍ഷവും പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നബിദിന പരിപാടി മാതൃകയായി

  • Post category:local news
  • Reading time:2 mins read
You are currently viewing മത സൗഹാര്‍ദ്ദം നിലനിര്‍ത്തി 22 ാംവര്‍ഷവും പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നബിദിന പരിപാടി മാതൃകയായി

കാസര്‍കോട്: മുടങ്ങാതെ 22 ാം വര്‍ഷവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നബിദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു. മത സൗഹാര്‍ദ്ദം കുട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. നഗരത്തിലെത്തുന്ന ജാതി മത രാഷ്ട്രീയ ഭേതമന്യേ നാന തുറകളിലെ ജനങ്ങള്‍ക്ക് സ്‌നേഹത്തോടെ മധുരം പലഹാരങ്ങള്‍ വിതരണം ചെയ്തും മറ്റുമാണ് സംഘാടകര്‍ പരിപാടിക്ക് മാറ്റുകൂട്ടിയത്. നബിദിനത്തിന്റെ തലേന്ന് രാത്രി ഒന്‍പതു മണി മുതല്‍ പുലര്‍ച്ചെ നാലുവരെ ഈ വര്‍ഷവും ചായയും പലഹാരങ്ങളും വിതരണം ചെയ്തു. വാഹനയാത്രക്കാര്‍ക്കും മറ്റും വളരെ ഉപകാരപ്രദമാകുന്നതാണ് ഈ സൗകര്യം. രാത്രി നിരവധിപേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. വാഹന യാത്രക്കാരും ഇതര മതസ്ഥരടക്കം എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകുന്നതിനാല്‍ നല്ല തിരക്ക് ഈ വര്‍ഷവും അനുഭവപ്പെട്ടതായി സംഘാടകര്‍ പറഞ്ഞു.രാവിലെ 11 മണിക്ക് മാലിക്ക് ദീനാര്‍ ഖത്തീബ് മജീദ് ബാഖഫി ആഘോഷ പന്തലിലെത്തി പ്രാര്‍ത്ഥന നടത്തി. പിന്നീട് നഗരത്തില്‍ നടത്തിയ നബിദിന ആഘോഷ ജാഥക്കും വാഹനയാത്രക്കാര്‍ക്കും നഗരത്തിലെത്തിയവര്‍ക്കും മധുര പലഹാരങ്ങളും, പാനീയങ്ങളും വിതരണം ചെയ്തു. കാസര്‍കോട്ടെ സിറ്റി ഫ്രണ്ട്സും, സിറ്റി ബോയ്‌സ് ദുബൈക്കുന്നും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മുസ്ലിം ലീഗ് നേതാവ് എ അബ്ദുല്‍ റഹിമാന്‍, വ്യവസായി യഹിയ തളങ്കര, പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, ടൗണ്‍ എസ്.ഐ പി അജിത് കുമാര്‍, ട്രാഫിക്ക് എസ്.ഐ ശശി കുമാര്‍, എ.എസ്.ഐ വേണു എന്നിവര്‍ ആശംസകള്‍ അറിയിക്കാന്‍ ആഘോഷ പന്തലിലെത്തി. ക്ലബ്ബ് ഭാരവാഹികളായ ഇബ്രാഹിം ബാങ്കോട്, ഹനീഫ് സന്‍ജു, ഹാഷിം കുണ്ടില്‍, വഹാബ് മാര്‍ക്കറ്റ്, സാഹു അണങ്കൂര്‍, റഫീക്ക് ഡാസ്ലര്‍, കബീര്‍ അണങ്കൂര്‍, സത്താര്‍ ഡി.കെ, മുനീര്‍ എ.എച്ച്, അലി ഡി.കെ, സമദ് ചൂരി, മെഹ്‌റൂഫ് ക്രോസ് ഓവര്‍, അബ്ദു പെര്‍വാട്, സലിം ബാബ, അച്ചു ജസ്റ്റ് ലുക്ക്, അബ്ദുല്‍ റഹിമാന്‍ ഡി.കെ, നൗഷാദ് കല്ലുവളപ്പില്‍, മജീദ് ഫാഷന്‍ ക്ലബ്, സയ്യിദ് ഇസ്മയില്‍ ഹൈദ്രോസി, സിനാന്‍ ഡി.കെ, അഫ്രാസ് നെല്ലിക്കുന്ന്, ജാഫര്‍ ഉദുമ, അച്ചു ഐവ, അന്‍സാഫ് ഓറഞ്ച്, കബീര്‍ കുണ്ടില്‍, റഹ്മാന്‍ തൊട്ടാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares