മത സാഹോദര്യം വിളിച്ചോതി ചെമ്പരിക്കയില്‍ ഇക്കുറിയും നബിദിന റാലി; അയ്യപ്പഭക്തര്‍ ലഡുവും മിഠായിയും വിതരണം ചെയ്തു റാലിയെ വരവേറ്റു; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing മത സാഹോദര്യം വിളിച്ചോതി ചെമ്പരിക്കയില്‍ ഇക്കുറിയും നബിദിന റാലി; അയ്യപ്പഭക്തര്‍ ലഡുവും മിഠായിയും വിതരണം ചെയ്തു റാലിയെ വരവേറ്റു; വീഡിയോ കാണാം

കാസര്‍കോട്: ചെമ്പരിക്ക മത സൗഹാര്‍ദ്ദത്തിന്റെ മണ്ണാണെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇക്കുറി നടന്ന നബിദിന റാലി. മതേതരത്വത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കൂടിച്ചേരലുകളാണ് പ്രതീക്ഷകള്‍ നല്‍കുന്നത്. തന്റെ വിശ്വാസ പ്രമാണങ്ങളിലും ആചാര അനുഷ്ടാന കര്‍മ്മ സംഹിതയിലും ഉറച്ചു നിന്നു കൊണ്ട് തന്നെ മറ്റുള്ള മത രാഷ്ട്രീയ രംഗത്തുള്ളവരെ ബഹുമാനിക്കാനും, ആതിഥ്യ സല്‍ക്കാരം നടത്തുവാനും കാണിക്കുന്ന മനസ് പ്രതീക്ഷാവാഹകമാണ്. ചെമ്പരിക്കയിലെ മീലാദ് ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കിയത് ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തിലെ അയ്യപ്പഭക്തന്‍മാര്‍. 

വെള്ളിയാഴ്ച രാവിലെ ചെമ്പരിക്ക മദ്‌റസയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിയെ അയ്യപ്പഭക്തര്‍ വരവേറ്റത് ലഡുവും മിഠായിയും വിതരണം ചെയ്ത്. വര്‍ഷങ്ങളായി തുടരുന്ന മത സൗഹാര്‍ദ്ദം ഇന്നും അവര്‍ മാറ്റമില്ലാതെ തുടര്‍ന്നു പോന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പുരുഷോത്തമന്‍, സുനില്‍, സുജിത്ത് തുടങ്ങിയവര്‍ നബിദിന റാലിയെ സ്വീകരിക്കാന്‍ അയ്യപ്പഭക്തര്‍മാര്‍ക്ക് നേതൃത്വം നല്‍കി. ജമാഅത്ത് സെക്രട്ടറി ഹമീദ് കണ്ടത്തില്‍, അബ്ദുല്‍ റഹ്മാന്‍ തുരുത്തി, ശാഫി ചെമ്പരിക്ക, പി.എ അബ്ദുല്‍ റഹ്മാന്‍, താജുദ്ദീന്‍ തുടങ്ങിയവര്‍ നബിദിന റാലിക്ക് നേതൃത്വം നല്‍കി.

0Shares