മത്സ്യ വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing മത്സ്യ വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞു

വൈക്കം(കോട്ടയം): വൈക്കം കരിയാറില്‍ മത്സ്യ വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞു. ചങ്ങാടത്തിലുണ്ടായിരുന്ന കുടുംബശ്രീ ചെയര്‍പഴ്സന്‍ വെള്ളത്തില്‍ വീണ് ചങ്ങാടത്തില്‍ കുടുങ്ങിയത് ഏറെ നേരം പരിഭ്രാന്തരായി. ഏറെ പണിപ്പെട്ടാണ് പിന്നീട് ചെയര്‍പഴ്സനെ രക്ഷപെടുത്തിയത്.നാല് പ്ലാസ്റ്റിക് വീപ്പകള്‍ക്കുമുകളിലാണ് താല്‍ക്കാലിക ചങ്ങാടമൊരുക്കിയിരുന്നത്. കൊച്ചി സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള മല്‍സ്യവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനചടങ്ങായിരുന്നു. നാലുമീറ്ററിലധികം ആഴമുള്ള ഭാഗത്തായിരുന്നു അപകടം. ടി.വി.പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയും കുടുംബശ്രീ ചെയര്‍പഴ്സണ്‍ ചന്ദ്രലേഖയും ചങ്ങാടത്തിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

0Shares