കാസർകോട്/ കണ്ണൂർ: മടക്കര മത്സ്യബന്ധന തുറമുഖത്തുനിന്നും മത്സ്യബന്ധനത്തിന് പോയ സംഘത്തിന് അപകടം. ബോട്ടില്‍ നിന്നും ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ഇയാൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പരപ്പനങ്ങാടി പുത്തന്‍ പീടികയിലെ വിനു(40)നെയാണ് കാണാതായത്.
ഫൈബര്‍ ബോട്ടിലാണ് നാലുപേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്. ഇതിനിടെയാണ് അബദ്ധത്തില്‍ വിനു കടലിലേക്ക് വീണത്. വിവരമറിഞ്ഞ ഉടൻ ഫിഷറീസ് വകുപ്പ് തിരച്ചിൽ ആരംഭിച്ചു. തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിവരികയാണ്.
