
കൊച്ചി: ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണാന്താനത്തിനാണ് ആദ്യദിവസം തന്നെ അബദ്ധം പറ്റിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ ഇറങ്ങി സ്വന്തം മണ്ഡലമായ എറണാകുളത്തേക്കു പോകുംവഴിയാണ് ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ ആലുവയില്‍ ഇറങ്ങിയുള്ള കണ്ണന്താനത്തിന്‍റെ വോട്ട് അഭ്യര്‍ത്ഥന. മണ്ഡലം മാറി കണ്ണാന്തത്തിന്‍റെ വോട്ട് പിടുത്തം കണ്ട കൂടെ ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഞെട്ടി.

അബദ്ധം പറ്റിയെന്നും മണ്ഡലം മാറിയെന്നും അറിഞ്ഞ കണ്ണന്താനം ഉടന്‍ തന്നെ വണ്ടിയില്‍ കയറി സ്ഥലം വിട്ടു. എന്തായാലും വീണു. പിന്നെ ഉരുളുക എന്ന് കരുതിയ കണ്ണന്താനം പിന്നീട് ബി.ജെ.പി സ്ഥാനാര്‍ത്ഥി എ. എന്‍ രാധാകൃഷ്ണനു വേണ്ടിക്കൂടി വോട്ട് ചോദിച്ചു.താന്‍ മണ്ഡലം മാറിവോട്ട് ചോദിച്ചത് പ്രശ്നമില്ലെന്നും എറണാകുളത്തുനിന്നും എം.പിയായി ഡല്‍ഹിയില്‍ ത്തെുന്നത് താനായിരിക്കുമെന്നും പറഞ്ഞിട്ടാണ്കണ്ണന്താനം മടങ്ങിയത്.
