കാസര്‍കോട്: ജനമൈത്രി പോലീസിൻ്റെ സമൂഹ നോമ്പുതുറ മതസൗഹാര്‍ദ്ദ വേദിയായി. സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച റമളാന്‍ 26 ലെ നോമ്പ് തുറയാണ് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ നടത്തി മാതൃകയായത്.
സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്ന സന്ദേശം ഒരിക്കല്‍ കൂടി വിളിച്ചോതുന്നതായിരുന്നു സ്‌റ്റേഷനിലെ ഈ ഇഫ്താര്‍ സംഗമം. നോമ്പ് തുറയില്‍ കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, ജനമൈത്രി ബിറ്റ് ഓഫീസര്‍ കെ.പി.വി രാജീവന്‍, എസ്.ഐ മാരായ ഗംഗാധരന്‍, നാരായണന്‍ തുടങ്ങിയവരും, മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധിപേര്‍ പങ്കെടുത്തു.
സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇഫ്താറിനെത്തിയവരെ അതിഥികളായി സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്തു. കുപ്പിവെള്ളവും ഈത്തപ്പഴവും ഫ്രൂട്സും പ്രത്യേകം തയ്യാറാക്കിയ ജ്യൂസും, എണ്ണ പലഹാരങ്ങളടക്കം വൈവിധ്യമായ വിഭവങ്ങള്‍ ഇഫ്താറിനായി ഒരുക്കിയിരുന്നു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(12.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏതാണ്?
A) മത്തി
B) ചെമ്മീന്‍
C) അയില
D) കരിമീന്‍
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(12.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (11.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: റഷ്യ
വിജയി: അബ്ദുല്‍ കരീം, ചെങ്കള, കാസര്‍കോട്.