മതപരമായ ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ എട്ടു വയസുകാരിയെ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing മതപരമായ ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ എട്ടു വയസുകാരിയെ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ജിതേന്ദ്ര എന്നായാളാണ് വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ആള്‍ക്കൂട്ടത്തിന്‍റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ജിതേന്ദ്രയെ ഗുരുതര പരുക്കുകളോടെ സമീപത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. നാലുപേരാണ് ജിതേന്ദ്രയെ മര്‍ദ്ദിച്ചത്. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.


മതപരമായ ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് വിധേയയാക്കുകയും വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.എന്നാല്‍ ഇയാളുടെ ഭീഷണി വകവെയ്ക്കാതെ പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

0Shares