‘മതതീവ്രവാദ ഫത്വകള്‍ക്ക് മറുപടി മാനവീകതയാണ്’; പ്രതിഷേധത്തിന്റെ ഫ്‌ളാഷ് മോബുമായി എസ്.എഫ്.ഐ; അധിക്ഷേപങ്ങള്‍ക്ക് തക്ക മറുപടി നല്‍കി പെണ്‍കുട്ടികള്‍ ആടി പാടി

  • Post category:news
  • Reading time:1 min read
You are currently viewing ‘മതതീവ്രവാദ ഫത്വകള്‍ക്ക് മറുപടി മാനവീകതയാണ്’; പ്രതിഷേധത്തിന്റെ ഫ്‌ളാഷ് മോബുമായി എസ്.എഫ്.ഐ; അധിക്ഷേപങ്ങള്‍ക്ക് തക്ക മറുപടി നല്‍കി പെണ്‍കുട്ടികള്‍ ആടി പാടി

മലപ്പുറം: ‘മതതീവ്രവാദ ഫത്വകള്‍ക്ക് മറുപടി മാനവീകതയാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു എസ്എഫ്‌.ഐ. നഗരവീഥിയില്‍ ഫ്‌ളാഷ് മോബ് കളിച്ച മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ സമൂഹമാധ്യമങ്ങളിലുണ്ടായ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

എയ്ഡ്‌സ് ദിന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്തെ അപ്ഹില്ലില്‍ ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളായിരുന്നു അധിക്ഷേപത്തിനിരയായത്. മലപ്പുറത്ത് എസ്എഫ്‌.ഐ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചതും അപ്ഹില്ലില്‍ തന്നെ. അധിക്ഷേപങ്ങള്‍ക്ക് തക്ക മറുപടി നല്‍കി പെണ്‍കുട്ടികള്‍ ഇവിടെ തകര്‍ത്തു കളിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളിലായി എസ്എഫ്‌.ഐ സംഘടിപ്പിച്ച ഫ്‌ളാഷ് മോബുകളുടെ ഭാഗമായിരുന്നു മലപ്പുറത്തേതും.

https://www.youtube.com/watch?v=SjsK6Kwm6TY

0Shares