മതങ്ങളെല്ലാം സ്ത്രീ വിരുദ്ധം; ബുര്‍ഖ അടിച്ചമര്‍ത്തലിന്‍റെ ചിഹ്നമെന്ന് തസ്ലീമ നസ്രീന്‍

  • Post category:news
  • Reading time:1 min read
You are currently viewing മതങ്ങളെല്ലാം സ്ത്രീ വിരുദ്ധം; ബുര്‍ഖ അടിച്ചമര്‍ത്തലിന്‍റെ ചിഹ്നമെന്ന് തസ്ലീമ നസ്രീന്‍

മതങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി തസ്ലീമ നസ്രീന്‍. ഇസ്‌ലാം ഉള്‍പ്പെടെ എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണെന്ന് തസ്ലീമ പറയുന്നു. ഇസ്‌ലാമിക ഫെമിനിസം എന്നൊരു കാര്യമില്ല. ബുര്‍ഖ അടിച്ചമര്‍ത്തലിന്‍റെ ചിഹ്നമാണെന്നും തസ്ലീമ വിമര്‍ശിക്കുന്നു. ഇന്ത്യയില്‍ ആയിരിക്കുന്നത് സ്വന്തം ജന്മനാട്ടില്‍ ആയിരിക്കുന്നതിന് തുല്യമാണ്. പശ്ചിമബംഗാളില്‍ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും തസ്ലീമ പറയുന്നു. കേരളത്തില്‍ ഒരുപാട് തവണ വന്നിട്ടുണ്ട്. ഓരോ തവണയും ഇഷ്ടം കൂടിയിട്ടേയുള്ളൂവെന്നും തസ്ലീമ പറയുന്നു.

ഉറച്ച, ശക്തമായ, മനോഹരമായ. മത നിരപേക്ഷ ആശയങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന ഭരണഘടനയുള്ള നാടാണ് ഇന്ത്യ. ഇപ്പോഴുള്ള പ്രശ്‌നങ്ങളെല്ലാം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മതപീഡനം അനുഭവിക്കുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് കൂടി ഇന്ത്യന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ അഭയം നല്‍കാന്‍ സാധിക്കുമെന്നും തസ്ലീമ പറയുന്നു. ബുര്‍ഖ ഒരിക്കലും സ്ത്രീയുടെ അവകാശങ്ങളെ മുന്നോട്ട് കൊണ്ടു വരാന്‍ സഹായിക്കുന്ന ഒന്നല്ല. സ്ത്രീവിരുദ്ധമായ മതം എങ്ങനെ ഫെമിനിസത്തെ അംഗീകരിക്കുമെന്നും തസ്ലീമ നസ്രീന്‍ ചോദിക്കുന്നു.

0Shares