ബ്രിട്ടന്‍: ആധുനിക ജീവിതത്തോട് അലര്‍ജിയായതിനാല്‍ പ്രകൃതിയോടിണങ്ങിയ രീതിയിലുള്ള മണ്‍വീട്ടില്‍ ജീവിക്കാന്‍ വേണ്ടിയുള്ള നിയമ യുദ്ധത്തിലാണ് ഈ ദമ്പതികള്‍. ബ്രിട്ടനിലെ ഡെവണില്‍ താമസിക്കുന്ന ഈ ദമ്പതിമാര്‍ പ്രകൃതിയോട് അല്‍പ്പം കൂടുതല്‍ ഇണങ്ങിയെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍
അതിനാല്‍ നദീതീരത്ത് മണ്ണും മുളയും ഉപയോഗിച്ചു നിര്‍മ്മിച്ച കുടില്‍ പൊളിച്ചു മാറ്റാനാണ് അധികൃതര്‍ ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ഒരു വര്‍ഷത്തിലധികമായി ദമ്പതികള്‍ ഈ മണ്‍വീട്ടിലാണ് താമസിക്കുന്നത്. ഒഴിഞ്ഞേ തീരൂ എന്ന് അധികൃതര്‍വ്യക്തമാക്കിയതോടെ ഇതിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങിയിരിക്കുകയാണ് ഇരുവരും. മുള, തടി, ചെളി എന്നിവ ഉപയോഗിച്ചാണ് രണ്ട് കിടപ്പ് മുറികള്‍, രണ്ട് ബാത്ത് റൂം, അടുക്കള, സിറ്റൗട്ട്, റീഡിംഗ് റൂം എന്നിവയടങ്ങിയ ഇവരുടെ ഈ മണ്‍കുടില്‍ നില്‍മ്മിച്ചിരിക്കുന്നത്. ആട്, കോഴി, പൂച്ച ഇവയെക്കൂടാതെ വൈദ്യുതിയും വൈഫൈയും ലഭ്യമാണ് ഈ മണ്‍വീട്ടില്‍.