മണിയോര്‍മ്മയ്ക്ക് ഒരാണ്ട്: മരണത്തില്‍ ഇന്നും ദുരൂഹത. നീതിക്കായി മണിയുടെ കുടുംബം മൂന്നു ദിവസത്തെ നിരാഹാരത്തില്‍.

  • Post category:news
  • Reading time:1 min read
You are currently viewing മണിയോര്‍മ്മയ്ക്ക് ഒരാണ്ട്: മരണത്തില്‍ ഇന്നും ദുരൂഹത. നീതിക്കായി മണിയുടെ കുടുംബം മൂന്നു ദിവസത്തെ നിരാഹാരത്തില്‍.

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം പോലീസ് അട്ടിമറിച്ചു എന്നാരോപിച്ച് മണിയുടെ ബന്ധുക്കള്‍ നിരാഹാര സമരം തുടങ്ങി. മണിയുടെ മരണത്തില്‍ ആരോപണ വിധേയരായവരെ പോലീസ് സംരക്ഷിക്കുകയും അന്വേഷണം അട്ടിമറിച്ചുവെന്നുമാണ് ആരോപണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലും ശരീരത്തില്‍ വിഷാംശങ്ങള്‍ കണ്ടെത്തിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചു.

മണി മരിച്ച് ഒരു വര്‍ഷം തികയുന്നതിനിടയിലാണ് മൂന്നു ദിവസത്തെ നിരാഹാരത്തിനിരിക്കാന്‍ മണിയുടെ സഹോദരനും കുടുംബവും തീരുമാനിച്ചത്. കേസ് സി.ബി.ഐക്ക് വിടുമെന്ന് പറഞ്ഞതല്ലാതെ ഒരു നീക്കവുമുണ്ടായില്ല എന്നും ഇവര്‍ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ കിട്ടാതെയാണ് മണി മരിച്ചതെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ പോലീസ് തങ്ങള്‍ പറയാത്തതും കൂട്ടിച്ചേര്‍ത്തു എന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ചാലക്കുടി കലാമന്ദിറിലാണ് മണിയുടെ കുടുംബം നിരാഹാരത്തിനിരിക്കുന്നത്.

0Shares