മണിപ്പൂരി സമരനായിക ഇറോം ഷര്‍മിള കൊടൈക്കനാലില്‍ വിവാഹിതയായി

  • Post category:news
  • Reading time:1 min read
You are currently viewing മണിപ്പൂരി സമരനായിക ഇറോം ഷര്‍മിള കൊടൈക്കനാലില്‍ വിവാഹിതയായി

കൊടൈക്കനാല്‍: മണിപ്പൂരിലെ ഇടതുപക്ഷ പ്രവര്‍ത്തക ഇറോം ഷര്‍മിള വിവാഹിതയായി. തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ വച്ചായിരുന്നു വിവാഹം. ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിന്യോവിനെയാണ് ഇറോം വിവാഹം ചെയ്തത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മാസം കൊടൈക്കനാലിലെ രജിസ്റ്ററോഫീസില്‍ എത്തി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഡോക്യുമെന്ററി സംവിധായികയായ ദിവ്യാഭാരതിയായിരുന്നു ചടങ്ങില്‍ ഇറോമിനൊപ്പമുണ്ടായിരുന്നത്. ചന്ദനനിറമുള്ള ശിരോവസ്ത്രവുമായി ഇറോമും പരമ്പരാഗത മണിപ്പൂരി വസ്ത്രങ്ങളണിഞ്ഞ് ഡെസ്മണ്ടും വിവാഹത്തിനെത്തി. രജിസ്ട്രാര്‍ ഓഫീസില്‍ ഔദ്യോഗിക രേഖകളില്‍ ഒപ്പിട്ടപ്പോള്‍ വധുവിന്റെയോ വധുവിന്റെയോ ഒരു കുടുംബാംഗവും ഉണ്ടായിരുന്നില്ല. നിയമപരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസക്കാലം കൊടൈക്കനാലില്‍ ആയിരുന്നു ഈ ദമ്പതികള്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇറോം ഷര്‍മിള 90 വോട്ടുകള്‍ മാത്രം നേടി കനത്ത പരാജയമേറ്റു വാങ്ങിയതോടെയാണ് മണിപ്പൂര്‍ വിട്ട് കേരളത്തിലേയ്ക്കും അവിടെ നിന്ന് തമിഴ്നാട്ടിലേയ്ക്കും താമസം മാറ്റിയത്. കൊടൈക്കനാലിലെ വസതിയില്‍ തന്നെ തുടര്‍ന്ന് താമസിക്കുമെന്നും അഫ്സ്പയ്ക്കെതിരായ പോരാട്ടം തുടരുമെന്നും ഇറോം പറഞ്ഞു. ഇറോം ഷര്‍മിളയെ കൊടൈക്കനാലില്‍ താമസിയ്ക്കാനനുവദിയ്ക്കരുതെന്ന് കാട്ടി തീവ്രഹിന്ദുസംഘടനയായ ഹിന്ദു മക്കള്‍ കക്ഷി പരാതി നല്‍കിയ സാഹചര്യത്തില്‍ വിവാഹത്തിന് പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. ഞങ്ങളുടെ വിവാഹം അവര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും ഇത് രണ്ടു വ്യക്തികളുടെ സ്വകാര്യ ജീവിതമാണമെന്ന് ഇറോം പ്രതികരിച്ചു. ഞങ്ങള്‍ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും, ഞങ്ങള്‍ കൊടൈക്കനാലിലെ ഒരു വീട്ടില്‍ ഒരുമിച്ചു ജീവിക്കും. രണ്ടുരാജ്യങ്ങള്‍ തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുമെന്ന് അറിയില്ലെന്ന് അവര്‍ പറഞ്ഞു.

0Shares