മണിപ്പൂരിലെ ഉരുക്കു വനിത ഈറോം ശര്‍മ്മിളയുടെ വിവാഹം കേരളത്തില്‍ വച്ച്.

  • Post category:news
  • Reading time:1 min read
You are currently viewing മണിപ്പൂരിലെ ഉരുക്കു വനിത ഈറോം ശര്‍മ്മിളയുടെ വിവാഹം കേരളത്തില്‍ വച്ച്.

ഇംഫാല്‍: നീണ്ട പതിനാറ് വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ മണിപ്പൂരിലെ ഉരുക്കു വനിത ഈറോം ശര്‍മ്മിള വിവാഹിതയാകുന്നു. മണിപ്പൂരില്‍ പട്ടാളത്തിന് പ്രത്യേകഅധികാരം നല്‍കുന്ന നിയമം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ച അവര്‍ ഫലം കാണാതെ സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് പിന്നില്‍ ഉറച്ചുനിന്ന അനുയായികള്‍ പോലും ഈറോമിന് എതിരായി.

ഇതേ തുടര്‍ന്ന് മണിപ്പൂരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ദയനീയ പരാജയമായിരുന്നു ഈറോമിന് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കേരളത്തിലെത്തിയ ഈറോം തന്നെയാണ് സുഹൃത്തും അയര്‍ലന്‍ഡ്കാരനുമായ ഡെസ്മണ്‍ട് കുടിഞ്ഞോയെ വിവാഹം ചെയ്യുന്ന കാര്യം സ്ഥിരീകരിച്ചത്. കേരളത്തില്‍ തന്നെയായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.

0Shares