തൃശ്ശൂര്‍: മണാലിയില്‍ നിന്നും കാണാതായ യുവതി കൊല്ലപ്പെട്ടുവെന്ന് സംശയം. കഴിഞ്ഞ മാസം മണാലിയില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം കാണാതായ യുവതിയുടെതെന്ന് സംശയം. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്പോര്‍ട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വലിയാലുക്കല്‍ അബ്ദുള്‍ നിസാറിന്റെയും ഷര്‍മ്മിളയുടെയും മകള്‍ ഷിഫ അബ്ദുള്‍ നിസാറിനെയാണ് കാണാതായത്.

ഇവന്റ്മാനേജ്മെന്റ് വിദഗ്ദയായ ഷിഫ ജോലിയുടെ ഭാഗമായാണ് മണാലിയിലെത്തിയത്. അവിടെനിന്നും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയതായിരുന്നു കഴിഞ്ഞമാസം ലഭിച്ച മൃതദേഹം. അതിനാല്‍ ഫോറന്‍സിക് പരിശോധനയും ഡി.എന്‍.എ പ്രൊഫൈലിങ്ങും മൃതദേഹം വിധേയമാക്കിയിരുന്നു. പരിശോധനാവിവരം ലഭിച്ചാല്‍ മാത്രമേ മരണവിവരം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാവുകയുള്ളൂ.