മണല്‍ ലോറിക്കാരില്‍ നിന്നും എക്സൈസും പോലീസും കൈക്കൂലി വാങ്ങി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി നിര്‍ദേശം; കാസര്‍കോട്ടെ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing മണല്‍ ലോറിക്കാരില്‍ നിന്നും എക്സൈസും പോലീസും കൈക്കൂലി വാങ്ങി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി നിര്‍ദേശം; കാസര്‍കോട്ടെ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറി ഉടമകളില്‍ നിന്ന് എക്സൈസും പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ഫ്ളൈയിംഗ് സ്‌ക്വാഡിലെ മോഹനന്‍, കാസര്‍കോട് കണ്‍ട്രോള്‍ റൂമിലെ ചന്ദ്രന്‍, കാസര്‍കോട് ട്രാഫിക്കിലെ ആനന്ദ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. മനോരമ ന്യൂസ് ചാനലിന്റെ ‘മതി അഴിമതി’ എന്ന പരമ്പരയുടെ ഭാഗമായി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതറിഞ്ഞ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് നടപടി വേഗത്തിലായത്. സേനക്ക് നാണക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പിന്നീട് നിര്‍ദേശം നല്‍കുകയായിരുന്നു. മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെ കൈക്കൂലിയീയി ഒരു വണ്ടിക്കാരന്‍ 7500 രൂപ നല്‍കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ സ്ഥലത്തും 500 രൂപ വീതമാണ് കൈമടക്ക് നല്‍കുന്നത്. 2000 രൂപ നല്‍കിയാല്‍ 500 രൂപയെടുത്ത് കൃത്യമായി 1500 രൂപ തിരിച്ചുകൊടുക്കുന്നു. മുമ്ബു കടന്നുപോയ ലോറികളില്‍ നിന്നും കൈക്കൂലി വാങ്ങിയ തുകയില്‍ നിന്നുമാണ് ചില്ലറ മാറിനല്‍കുന്നതെന്ന് ചാനലിന്റെ ഒളി ക്യാമറ ദൃശ്യത്തില്‍ നിന്നും വ്യക്തമാകുന്നു.

0Shares