
കാസർകോട്: യുവമോർച്ചയുടെ കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് പി.ആർ സുനിൽ തൻ്റെ ഫേസ് ബുക്ക് പേജിൽ കുറിച്ച ചില വരികളാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ചർച്ച ചെയ്യുന്നത്. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിനെ ഒഴിവാക്കി എം.ശങ്കർ റൈ യെ സ്ഥാനാർത്ഥിയാക്കിയത് എന്തിനായിരുന്നു..?

ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം..
മഞ്ചേശ്വരത്ത് സി.പിഎമ്മിൻ്റെ മുൻ എം.എൽ.എയും ഏറ്റവും സാധ്യതയുള്ളയാളും അയിട്ടുള്ള സി.എച്ച് കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാത്തത് ബി.ജെ.പിയുടെ വിജയം എങ്ങെനെങ്കിലും തടയുക എന്ന ലക്ഷ്യത്തോടെയാണ്. കാരണം സി.എച്ച് കുഞ്ഞമ്പു മുസ്ലിം സമുദായത്തിൽ ഏറെ സ്വാധീനമുള്ളയാളാണ്, മാത്രല്ല ഏറ്റവും കൂടുതൽ വോട്ട് ലീഗിൽ നിന്നും ലഭിക്കാൻ സാധ്യതയുള്ള വ്യക്തിയാണ്, ഒരിക്കൽ ചെർക്കളം അബ്ദുല്ല യെ മുന്നാം സ്ഥാനത്തെക്ക് പിന്തളിയാണ് കുഞ്ഞമ്പു വിജയിച്ചത്. അന്ന് മുസ്ലിം ലീഗ് വോട്ടാണ് കുഞ്ഞമ്പുവിൻ്റെ വിജയം ഉറപ്പിച്ചത്. എന്നാൽ കഴിഞ്ഞ ഇലക്ഷനിൽ ലീഗ് വോട്ടുകൾ കുഞ്ഞമ്പുവിന് പെട്ടിയിലാക്കാൻ സാധിച്ചിട്ടുണ്ട്, ഇപ്രാവിശ്യം കുഞ്ഞമ്പു മത്സരിച്ചാൽ ബി.ജെ.പി വിജയം സുനിശ്ചിതമാണ് എന്നതിൽ തർക്കമില്ല. അതുകൊണ്ടാണ് കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാതെ ബി.ജെ.പിയുടെ പരാജയം മതി എന്ന ലക്ഷ്യത്തോടെ സി.പി.എം കളിക്കുന്നത് സ്വന്തം ആദർശം ലീഗിന് മുന്നിൽ പണയം വെയ്ക്കുന്നത് ജനങ്ങൾ തിരിച്ചറിയും മറുപടി നല്കും…
ഇത് എൻ്റെ സ്വന്തം അഭിപ്രായം മാത്രമാണെന്നും സംഘടനക്ക് ബന്ധമില്ല എന്നും പി.ആർ സുനിൽ ഇതോടപ്പം എഴുതി ചേർത്തിട്ടുണ്ട്.
