കാസര്‍കോട്: മഞ്ചേശ്വരം താലൂക്കില്‍ അക്രമം വ്യാപകം. മൂന്ന് ആര്‍.എസ് .എസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. മംഗളൂരുവില്‍ എ.സി ടെക്‌നീഷ്യനായ കടമ്പാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്പള ഷിറിയയിലെ വസന്തന്‍ (40) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കടമ്പാറിലെ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് ഇവര്‍ക്ക് വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 
നേരത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദിച്ച മദ്രസ അധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ കരീം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പ്രദേശത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മഞ്ചേശ്വരം താലൂക്കില്‍ വെള്ളിയാഴ്ച കലക്ടര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. താലൂക്കിലെ പ്രഫഷണല്‍ കോളേജ് ഉള്‍പെടേ എല്ലാ വ്ിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയും കലക്ടര്‍ പ്രഖ്യാപിച്ചു.