
ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് വിജയം നേടുമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം. യു.ഡിഎഫ് സ്ഥാനാര്‍ത്ഥി 36% വോട്ട് നേടി മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ബി.ജെ.പിയും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമാണെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. 31% വോട്ടാണ് ഇരുവര്‍ക്കും.
എല്‍.ഡി.എഫ് നില മെച്ചപ്പെടുത്തി, 2016ല്‍ 26.84% മാത്രമാണ് നേടിയത്. ബി.ജെ.പിയുടെ വോട്ട് ശതമാനത്തില്‍ 4.8% കുറവുണ്ടെന്നുമാണ് പ്രവചനം. എം.സി കമറുദ്ദീന്‍ ആണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് പറയുന്ന സര്‍വേ , യു.ഡി.എഫ് 37% ,എല്‍.ഡി.എഫ് 36%, ബി.ജെ.പി 26% വോട്ടുകള്‍ നേടുമെന്നും പ്രവചിക്കുന്നു. 2016ല്‍ ഇത് 31.87%, കുറവ് 5.87% വോട്ട്. യു.ഡി.എഫ് വോട്ടില്‍ കാര്യമായ മാറ്റമില്ല, എല്‍.ഡി.എഫിന് 6.5% വോട്ട് കൂടും, 2016ല്‍ 29.5% വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്‍റെ കെ.മോഹന്‍കുമാറും ബി.ജെ.പിയുടെ എസ്.സുരേഷും സി.പി.എമ്മിന്‍റെ വി.കെ.പ്രശാന്തും തമ്മിലായിരുന്നു ഇവിടെ ത്രികോണ മത്സരം.

അതേപോലെ എറണാകുളം യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് കാര്‍വി എക്‌സിറ്റ് പോള്‍. 55% വോട്ടോടെ യു.ഡി.എഫ് എറണാകുളം നിലനിര്‍ത്തുമെന്നാണ് ഫലം. എല്‍.ഡി.എഫ് 30%, ബി.ജെ.പി 12% വോട്ടുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
കോന്നിയില്‍ എല്‍.ഡി.എഫ് വിജയം നേടും. എൽ.ഡി.എഫ് 5% വോട്ടിന് മുന്നിലാണെന്ന് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. എൽ.ഡി.എഫ് 46%, യു.ഡി.എഫ് 41%, ബി.ജെ.പി 12% എന്നിങ്ങനെയാണ് വോട്ടിങ് നില. കെ.യു. ജനീഷ് കുമാറാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. 2016ലേതിനെക്കാള്‍ യു.ഡി.എഫ് 9.99% വോട്ടിന് പിന്നിലാണ് ഇവിടെ. എൽ.ഡി.എഫ് 9.55% മുന്നിലും. ബി.ജെ.പി വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ലന്നും സര്‍വ്വെ പ്രവചിക്കുന്നു.
അരൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമായിരിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 44% വോട്ടുകളും യു.ഡി.എഫ് 43 % ഉം ബി.ജെ.പി 12 % വോട്ടുകളും നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.
