മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ ലീഡ് ചെയ്യുന്നു; അരൂരില്‍ യു.ഡി.എഫിന്റെ ഷാനി മോള്‍ ഉസ്മാന് ലീഡ്; കോന്നിയില്‍ എല്‍.ഡി.എഫ് മുന്നിൽ

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ ലീഡ് ചെയ്യുന്നു; അരൂരില്‍ യു.ഡി.എഫിന്റെ ഷാനി മോള്‍ ഉസ്മാന് ലീഡ്; കോന്നിയില്‍ എല്‍.ഡി.എഫ് മുന്നിൽ

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സി കമറുദ്ദീന്‍ ലീഡ് ചെയ്യുന്നു. 75.78 ശതമാനമായിരുന്നു മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ .55 ശതമാനത്തിന്‍റെ മാത്രം കുറവാണുണ്ടായത്. യു.ഡി.എഫ് ഭരിക്കുന്ന വോര്‍ക്കാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്.

യു.ഡി.ഫിന്‍റെ ശക്തികേന്ദ്രമായ മംഗല്‍പ്പാടിയാണ് പോളിംഗില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മംഗല്‍പ്പാടിയില്‍ 74 ശതമാനത്തില്‍ താഴെയാണ് പോളിംഗ്.

അരൂരില്‍ യു.ഡി.എഫിന്‍റെ ഷാനി മോള്‍ ഉസ്മാന് ലീഡ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരൂർ പഞ്ചായത്തിലെ ആദ്യ ഘട്ട വോട്ടുകൾ എണ്ണിയപ്പോൾ 500ഓളം വോട്ടുകൾക്ക് മനു സി. പുളിക്കൽ മുന്നിലായിരുന്നു എന്നാൽ അരൂർ പ‍ഞ്ചായത്തിന്‍റെ അവസാന ബൂത്തുകളിലേക്ക് എത്തിയപ്പോൾ ഷാനിമോൾ ലീഡ് പിടിക്കുകയായിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. യു ജനീഷ് കുമാര്‍ കോന്നി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. പി. മോഹന്‍രാജാണ് കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

0Shares