മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു; കഴുത്തിന് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു; കഴുത്തിന് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

മഞ്ചേശ്വരം: വെടിയേറ്റ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദിയടുക്ക സ്വദേശി സിറാജുദ്ധീൻ എന്ന യുവാവിനാണ്‌ വെടിയേറ്റത്. നിലവില്‍ സിറാജുദ്ദീന്‍ എറണാകുളം അമൃത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. വെടിവെച്ച സംഘം തന്നെ യുവാവിനെ ആദ്യം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മുങ്ങുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. യുവാവിന്‍റെ കഴുത്തിനാണ് പരിക്കുള്ളത്. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിൽ നിന്നും യുവാവിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം വെടിവെപ്പിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ആശുപത്രി അധികൃതരിൽ നിന്നുമാണ് പോലീസുപോലും സംഭവം അറിയുന്നത്. മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. ഉപ്പള, മഞ്ചേശ്വരം കേന്ദ്രീകരിച്ച് ക്രിമിനൽ പശ്ചാത്തലമുള്ള യുവാക്കൾ ഏറിവരികയാണ്. പോലീസ് നടപടി കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

0Shares