മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നു; നബീസയെ പോലീസിന് കൈമാറിയെന്ന് ടിക്കാറാം മീണ

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നു; നബീസയെ പോലീസിന് കൈമാറിയെന്ന് ടിക്കാറാം മീണ

തിരുവന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43-ാംബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസില്‍ അറസ്റ്റിലായത്. നബീസയുടെ പേരില്‍ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ പോലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

43-ാം നമ്പര്‍ പോളിങ് ബൂത്തില്‍ നബീസ, തന്‍റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇവര്‍ യഥാര്‍ത്ഥ നബീസയല്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പോലീസിന് കൈമാറിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

0Shares