മഞ്ചേശ്വരത്ത് ഇരുമുന്നണികളെയും നിഷ്പ്രഭമാക്കി എം.സി കമറുദ്ദീന്‍

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് ഇരുമുന്നണികളെയും നിഷ്പ്രഭമാക്കി എം.സി കമറുദ്ദീന്‍

മഞ്ചേശ്വരം മണ്ഡലത്തിൽ 7923വോട്ടുകള്‍ക്കാണ് യു.ഡി.എഫിന്‍റെ കമറുദ്ദീന്‍ വിജയിച്ചത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയുടെ രവീശ് തന്ത്രി കുണ്ടാറാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിവായി മൂന്നാം സ്ഥാനത്തായിപ്പോകുന്ന ദുഷ്പേര് ഒഴിവാക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ശങ്കർ റൈയെ മുൻനിർത്തിയാണ് എൽ.ഡി.എഫ് ശ്രമിച്ചതെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല

തുടക്കത്തില്‍ തന്നെ എം. സി കമറുദ്ദീന്‍ വന്‍ ലീഡ് നേടിയതോടെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളിഗെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ യു. ഡി. എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങിയിരുന്നു.താന്‍ പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് കമറുദ്ദീന്‍ പ്രതികരിച്ചിരുന്നു.

ആദ്യ മണിക്കൂറിൽ എണ്ണൂറിലേറെ വോട്ടുകൾക്കു ലീഡ് ചെയ്ത ലീഗ് സ്ഥാനാർത്ഥി എം.സി. കമറുദ്ദീൻ, രാവിലെ ഒൻപതു മണി പിന്നിട്ടപ്പോൾ ലീഡ് 2700 ലേക്ക് ഉയർത്തി. പിന്നീടൊരിക്കലും പിന്നിലേക്ക് പോയതുമില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് മഞ്ചേശ്വരം മണ്ഡലം നഷ്ടമായത് വെറും 89 വോട്ടിനാണ്. അതിനാൽ അരയും തലയും മുറുക്കിയാണ് എൻ.ഡി.എ രംഗത്തിറങ്ങിയത്.

പതിവായി മൂന്നാം സ്ഥാനത്തായിപ്പോകുന്ന ദുഷ്പേര് ഒഴിവാക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ശങ്കർ റൈയെ മുൻനിർത്തിയാണ് എൽ.ഡി.എഫ് ശ്രമിച്ചതെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

0Shares